editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനംപുതിയ മീറ്റ് റെക്കോർഡുകൾക്ക് കാത്ത് കേരളം: രാത്രിയിലും മത്സരംസംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ കൊടിയേറ്റം: ടീമുകൾ എത്തിത്തുടങ്ങി

സിവില്‍ സര്‍വീസ് പരീക്ഷ; പ്രായപരിധിയില്‍ ഇളവ് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Published on : February 10 - 2021 | 4:52 pm

ന്യൂഡല്‍ഹി: കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാകാത്തവര്‍ക്ക് ഒരു അവസരം കൂടി ലഭിക്കുമെങ്കിലും പ്രായപരിധിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അങ്ങനെ ചെയ്താല്‍ അത് മറ്റ് ഉദ്യോഗാര്‍ഥികളോടുള്ള വിവേചനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവര്‍ക്ക് 2021-ല്‍ ഒരവസരംകൂടി നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് ഒറ്റത്തവണത്തേക്കു മാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം പരീക്ഷയെഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവര്‍ക്ക് ഇളവ് ലഭിക്കില്ല. അവസാന അവസരം ഉപയോഗിച്ചവര്‍ക്ക് അവസരം ബാക്കിയുള്ളവര്‍ക്ക് ഈ ആനുകൂല്യമുണ്ടാവില്ല. നിലവില്‍ യു.പി.എസ്.സി. പരീക്ഷയെഴുതാന്‍ ജനറല്‍ വിഭാഗത്തിന് ആറു ശ്രമങ്ങളും 32 വയസ്സുമാണ് പരിധി. ഒ.ബി.സി. വിഭാഗത്തിന് ഒമ്പതു ശ്രമങ്ങളും 35 വയസ്സും എസ്.സി., എസ്.ടി. വിഭാഗത്തിന് 37 വയസ്സുമാണ് പരിധി.

0 Comments

Related News