ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ ഫെബ്രുവരി 7 വരെ സമർപ്പിക്കാം.സംസ്ഥാന ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് പഞ്ചായത്ത്, നഗരകാര്യ ഗ്രാമവികസന വകുപ്പുകളിൽ ഗസറ്റഡ് ഓഫീസർ തസ്തികയിലുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ലൈഫ് മിഷൻ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒഴിവു വരുന്ന ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ സംസ്ഥാന സർക്കാർ സർവീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിലുള്ളവർക്കാണ് അവസരം. അപേക്ഷകൾ ഇ-മെയിൽ മുഖേനയോ നേരിട്ടോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം. ഇ-മെയിൽ അപേക്ഷകൾ ifemissionkerala@gmail.com വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ലൈഫ് മിഷന്റെ സംസ്ഥാന ഓഫീസുമായി ബന്ധപ്പെടുക.

Share this post

scroll to top