ഭൂമിത്ര സേന ക്ലബ്: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഭൂമിത്ര സേന ക്ലബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളജുകൾക്കും ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കുമാണ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക. അപേക്ഷകൾ ഫെബ്രുവരി 10ന് മുമ്പായി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്റ് & ക്ലൈമറ്റ് ചെയ്ഞ്ച്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ അയക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷയുടെ മാതൃക ലഭിക്കുന്നതിനും www.envt.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471-2326264 എന്ന നമ്പറിലും ബന്ധപ്പെടാം.

Share this post

scroll to top