ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ സി.ബി.എസ്.ഇ സ്‌കൂള്‍ അധികൃതരുമായി ചർച്ചക്കൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച് സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂൾ അധികൃതരുമായി ചർച്ച നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. യുട്യൂബ് ലൈവിലൂടെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സ്‌കൂൾ തലവന്മാരുമായി വിദ്യാഭ്യാസ മന്ത്രിയുടെ കൂടിക്കാഴ്ച. ദേശീയ വിദ്യാഭ്യാസ നയം മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 1,000 ലേറെ സി.ബി.എസ്.ഇ സ്കൂൾ തലവന്മാരുമായി മന്ത്രി ചർച്ച നടത്തുമെന്ന് സി.ബി.എസ്.ഇ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് വരുന്ന അധ്യയന വർഷത്തിൽ സി.ബി.എസ്.ഇ കരിക്കുലത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താനാകുമെന്നും കൂടിക്കാഴ്ചയിൽ മന്ത്രി ചർച്ച ചെയ്യും.

Share this post

scroll to top