തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ആർട്ട് സെന്ററിൽ കൗൺസിലർ തസ്തികയിൽ ഒരൊഴിവിലേക്ക് കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമാണ്. സോഷ്യൽ വർക്കിൽ, ബിരുദാനന്തര ബിരുദമാണ് യോഗ്യത മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് സൈക്കോളജിയിൽ സ്‌പെഷ്യലൈസേഷൻ നടത്തിയവർക്ക് മുൻഗണന. സോഷ്യോളജിയിൽ ബിരുദമുള്ളവരെയും പരിഗണിക്കും. മാസവേതനം 13,000 രൂപ. അപേക്ഷകൾ ഫെബ്രുവരി എട്ടിന് മുൻപായി ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാക്കണം.

0 Comments