പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശീയതല മത്സരവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം: എൻട്രികൾ ക്ഷണിച്ചു

Jan 25, 2021 at 2:00 pm

Follow us on

ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളും അവയുടെ സംരക്ഷണത്തെക്കുറിച്ചും പുതിയ തലമുറകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സാക്ഷം ദേശീയതല മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. കേന്ദ്ര പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയത്തിന്റെ കീഴിലെ പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരം. 7 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രബന്ധ രചന, ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കാനാണ് അവസരം. ഓൺലൈനായി ഫെബ്രുവരി 10 വരെ എൻട്രികൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുന്നതിനും www.pcra.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മത്സരത്തിന്റെ ഭാഗമായി അഖിലേന്ത്യാ സാക്ഷം പെയിന്റിങ് മത്സരവും പി.സി.ആർ.എ. പ്രഖ്യാപിച്ചിട്ടുണ്ട്. \’ഗ്രീൻ ആൻഡ് ക്ലീൻ എനർജി\’ എന്ന പേരിൽ മൂന്നുവിഭാഗങ്ങളിലായാണ് പെയിന്റിങ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് www.sakshampaintingcontest.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News