എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തെ റിവിഷന്‍ ക്രാഷ് കോഴ്സ്

തിരുവനന്തപുരം: ഈ വര്‍ഷം സ്റ്റേറ്റ് സിലബസില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി അറ്റ് ചാണക്യ ഒരു മാസത്തെ റിവിഷന്‍ ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കുന്നു. പ്രഗ്ത്ഭരായ അധ്യാപകരുടെ നേതൃത്വത്തില്‍ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള പാഠഭാഗങ്ങള്‍ ഒരു മാസം കൊണ്ട് വിശദമാക്കി തരികയാണ് ക്രാഷ് കോഴ്‌സിന്റെ ലക്ഷ്യം. ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങള്‍ക്കും ക്ലാസുകള്‍ സംഘടിപ്പിക്കും. മലയാളം മീഡിയത്തിനും ഇംഗ്ലീഷ് മീഡിയത്തിനും പ്രത്യേകം ക്ലാസുകള്‍ ഉണ്ടായിരിക്കും. മാതൃക ചോദ്യപേപ്പറുകളും ഉത്തരങ്ങളും ചര്‍ച്ച ചെയ്യും. 500 രൂപയാണ് കോഴ്‌സ് ഫീസ്. താല്‍പ്പര്യമുള്ളവര്‍ക്ക് https://www.studyatchanakya.com/ എന്ന വെബ്‌സൈറ്റ് വഴിയോ 7994442217എന്ന നമ്പറിലെ വാട്‌സ്ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാം.

1. Mal Med: https://bit.ly/3cenrmb
2. Eng Med: https://bit.ly/2Y5eFhK

Share this post

scroll to top