പ്രധാന വാർത്തകൾ
ഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം

എം.ജി സര്‍വകലാശാല ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം; വോക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 29ന്

Jan 21, 2021 at 9:03 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തിന്‍ നിയമനം നടത്തുന്നു. ജനുവരി 29ന് രാവിലെ 10.30ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ വെച്ചാണ് വോക്-ഇന്‍-ഇന്റര്‍വ്യൂ. താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം, പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ജാതി സര്‍ട്ടിഫിക്കറ്റ്/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം രാവിലെ 9.30ന് സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലെ എഡി. എ5 സെക്ഷനില്‍ എത്തണം.

ഒരു വര്‍ഷമാണ് കാലാവധി. ഒഴിവ് (ഓപ്പണ്‍-1, ഈഴവ/തിയ്യ/ബില്ലവ – 1). കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രിയില്‍ ഫസ്റ്റ്/സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. മാസം 15000 രൂപ ലഭിക്കും. 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. (പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുകളുണ്ടാകും). കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News