സുഗതകുമാരിയുടെ ജന്മദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവിയത്രി പത്മശ്രീ സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ടീച്ചറുടെ 86-ാം ജന്മദിനമായ ജനുവരി 22 നാണ് പ്രകൃതി സ്‌നേഹിയായ കവിയത്രിയുടെ ഓര്‍മ്മയ്ക്കായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വൃക്ഷത്തൈ നടുന്നത്. അതുവഴി സ്‌കൂളുകള്‍ ഹരിതാഭമാക്കുകയും കുട്ടികളില്‍ പ്രകൃതി സ്‌നേഹം വളര്‍ത്തുകയും ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ജനുവരി 22ന് വൃക്ഷത്തൈ നടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Share this post

scroll to top