എസ്എസ്എൽസി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് കൂടുതൽ ബുദ്ധിമുട്ടില്ലാതെ ഉത്തരമെഴുതാനായി ആവശ്യമുള്ളതിന്റെ ഇരട്ടി ചോദ്യങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് മികച്ച രീതിയിൽ ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ അതിൽ മികച്ച ഉത്തരമായിരിക്കും മൂല്യനിർണയതിന് പരിഗണിക്കുന്നത്. സമാശ്വാസ സമയം 20 മിനിറ്റ് ഉണ്ടായിരിക്കും.

Share this post

scroll to top