സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 27 ഒഴിവുകൾ

ന്യൂഡൽഹി: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് കോച്ച് ഒളിംപ്യൻ, പാരാ ഒളിംപ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകൾ ജനുവരി 26 വരെ ഓൺലൈനായി സമർപ്പിക്കാം. ഒളിംപിക്സ്, പാരാ ഒളിംപിക്സ് ഗെയിമുകളിൽ പങ്കെടുത്തവർക്കും മെഡൽ ജേതാക്കൾക്കുമാണ് അപേക്ഷിക്കാൻ അവസരം. വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.sportsauthorityofIndia.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top