തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും, രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും, ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ചു നടക്കും. ഒന്നാം വർഷ പരീക്ഷ എഴുതുന്നവർക്ക് 600 രൂപയും രണ്ടാം വർഷ പരീക്ഷ എഴുതുന്ന പ്രാക്ടിക്കൽ ഇല്ലാത്ത കോമ്പിനേഷൻ വിഭാഗങ്ങൾക്ക് 600 രൂപയുമാണ് ഫീസടക്കേണ്ടത്. രണ്ടാം വർഷ പ്രാക്ടിക്കലുള്ള കോമ്പിനേഷൻ വിഭാഗങ്ങൾക്ക് 700 രൂപയും പേപ്പർ ഒന്നിന് 500 രൂപ വീതവുമാണ് ഫീസ്. പിഴയില്ലാതെ മാർച്ച് 5 വരെ ഫീസടക്കാം. വിജ്ഞാപനത്തിന്റെ പൂർണ്ണ രൂപം www.dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

0 Comments