സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ സീറ്റൊഴിവ്

തിരുവനന്തപുരം: ദേശീയ നഗര ഉപജീവന പദ്ധതിക്കു കീഴിൽ മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഈ മാസം 25ന് ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യുഷൻസ് സൗജന്യ കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധി 18മുതൽ 30 വയസ് വരെയാണ്. കോഴ്‌സ് കാലാവധി മൂന്ന് മുതൽ നാലുമാസം വരെയാണ്. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നീ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവരുമായിരിക്കണം. താല്പര്യമുള്ളവർ മോഡൽ ഫിനിഷിങ് സ്‌കൂൾ ഓഫീസുമായോ അല്ലെങ്കിൽ താമസിക്കുന്ന മുനിസിപ്പാലിറ്റി, കോർപ്പറേഷനിലെ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ: 0471-2307733, 8547005050.

Share this post

scroll to top