ന്യൂഡൽഹി: ലോക ബാങ്കിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാനും നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും അതുവഴി പ്രായോഗിക പരിജ്ഞാനം നേടുന്നതിനു അവസരം നൽകുന്ന \’ദി ബാങ്ക് ഇന്റേൺഷിപ്പ് പ്രോഗ്രാ\’മിന് വേൾഡ് ബാങ്ക് അപേക്ഷ ക്ഷണിച്ചു. നാലാഴ്ച ദൈർഘ്യമുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാ\’മിനു ഇക്കണോമിക്സ്, ഫിനാൻസ്, ഹ്യൂമൺ ഡെവലപ്മെന്റ് (പബ്ലിക് ഹെൽത്ത്, എജ്യുക്കേഷൻ, ന്യൂട്രീഷൻ, പോപ്പുലേഷൻ), സോഷ്യൽ സയൻസസ് (ആന്ത്രോപ്പോളജി, സോഷ്യോളജി), അഗ്രിക്കൾച്ചർ, എൻവിയോൺമെന്റ്, എൻജിനിയറിങ്, അർബൻ പ്ലാനിങ്, നാച്വറൽ റിസോഴ്സസ് മാനേജ്മെന്റ്, പ്രൈവറ്റ് സെക്ടർ ഡെവലപ്മെന്റ്, കോർപ്പറേറ്റ് സപ്പോർട്ട് (അക്കൗണ്ടിങ്, കമ്യൂണിക്കേഷൻസ്, ഹ്യൂമൺ റിസോഴ്സസ് മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ട്രഷറി, മറ്റു കോർപ്പറേറ്റ് സർവീസസ്) എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ താത്‌പര്യമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരിയും നിലവിൽ ഒരു മാസ്റ്റേഴ്സ് ബിരുദം/പിഎച്ച്.ഡി. ഫുൾ ടൈം ഗ്രാജ്വേറ്റ് പ്രോഗ്രാമിൽ പഠിക്കുകയും ചെയ്യുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രവർത്തനമണിക്കൂർ അടിസ്ഥാനമാക്കിയുള്ള വേതനം വേൾഡ് ബാങ്ക് അനുവദിക്കും. www.worldbank.org എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ജനുവരി 31 നകം അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
