editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിവിധ പരീക്ഷകൾ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനം

‘ദി ബാങ്ക് ഇന്റേൺഷിപ്പ് പ്രോഗ്രാം’: അപേക്ഷ ജനുവരി 31 വരെ

Published on : January 19 - 2021 | 4:40 pm

ന്യൂഡൽഹി: ലോക ബാങ്കിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാനും നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും അതുവഴി പ്രായോഗിക പരിജ്ഞാനം നേടുന്നതിനു അവസരം നൽകുന്ന ‘ദി ബാങ്ക് ഇന്റേൺഷിപ്പ് പ്രോഗ്രാ’മിന് വേൾഡ് ബാങ്ക് അപേക്ഷ ക്ഷണിച്ചു. നാലാഴ്ച ദൈർഘ്യമുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാ’മിനു ഇക്കണോമിക്സ്, ഫിനാൻസ്, ഹ്യൂമൺ ഡെവലപ്മെന്റ് (പബ്ലിക് ഹെൽത്ത്, എജ്യുക്കേഷൻ, ന്യൂട്രീഷൻ, പോപ്പുലേഷൻ), സോഷ്യൽ സയൻസസ് (ആന്ത്രോപ്പോളജി, സോഷ്യോളജി), അഗ്രിക്കൾച്ചർ, എൻവിയോൺമെന്റ്, എൻജിനിയറിങ്, അർബൻ പ്ലാനിങ്, നാച്വറൽ റിസോഴ്സസ് മാനേജ്മെന്റ്, പ്രൈവറ്റ് സെക്ടർ ഡെവലപ്മെന്റ്, കോർപ്പറേറ്റ് സപ്പോർട്ട് (അക്കൗണ്ടിങ്, കമ്യൂണിക്കേഷൻസ്, ഹ്യൂമൺ റിസോഴ്സസ് മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ട്രഷറി, മറ്റു കോർപ്പറേറ്റ് സർവീസസ്) എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ താത്‌പര്യമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരിയും നിലവിൽ ഒരു മാസ്റ്റേഴ്സ് ബിരുദം/പിഎച്ച്.ഡി. ഫുൾ ടൈം ഗ്രാജ്വേറ്റ് പ്രോഗ്രാമിൽ പഠിക്കുകയും ചെയ്യുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രവർത്തനമണിക്കൂർ അടിസ്ഥാനമാക്കിയുള്ള വേതനം വേൾഡ് ബാങ്ക് അനുവദിക്കും. www.worldbank.org എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ജനുവരി 31 നകം അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

0 Comments

Related News