പ്രധാന വാർത്തകൾ
ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെഅടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രംബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെ

എസ്എസ്എൽസി: ഐസിടി പരീക്ഷക്കുള്ള ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു

Jan 18, 2021 at 10:17 am

Follow us on

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐസിടി പ്രായോഗിക പരീക്ഷയുടെ ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു. ഐസിടി പരീക്ഷക്ക്‌ മൊത്തം 50 സ്കോറുകളാണുള്ളത്. നിരന്തര മൂല്യനിർണ്ണയത്തിന് പത്ത് സ്കോർ, പ്രയോഗിക പ്രവർത്തനങ്ങൾക്ക് നാൽപത് സ്കോർ എന്ന രീതിയിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഡിസൈനിങ്, പ്രസിദ്ധീകരണം, പൈതൽ ഗ്രാഫിക്സ്, ചലന ചിത്രങ്ങൾ എന്നീ നാല് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള 12 പ്രവർത്തനങ്ങൾ അടങ്ങുന്ന ചോദ്യബാങ്കും, പരിശീലിക്കുന്നതിനുള്ള റിസോഴ്‌സുകളും www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രത്യേക സോഫ്റ്റ്‌വെയർ വഴി നടത്തുന്ന ഐടി പ്രായോഗിക പരീക്ഷയിൽ നാല് മേഖലകളിൽ നിന്നും വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള രണ്ട് മേഖലകൾ തെരഞ്ഞെടുത്തതിൽ നിന്ന് ദൃശ്യമാകുന്ന രണ്ട് ചോദ്യങ്ങളിൽ നിന്ന് ഓരോന്ന് വേതമാണ് ചെയ്യേണ്ടത്. ഓരോ ചോദ്യത്തിനും ഇരുപത് സ്കോർ വീതം നാൽപത് സ്കോറാണ് ലഭിക്കുക. പത്ത് സ്കോർ പ്രായോഗിക പ്രവർത്തനങ്ങൾ പരിശീലിക്കുന്ന വേളയിൽ നിരന്തര മൂല്യനിർണ്ണയം നടത്തിയതിനു ശേഷം ലഭിക്കും.

\"\"

Follow us on

Related News