editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ക്രിസ്മസ് അവധി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഎം.എഫ്.എ അപേക്ഷ, വൈവ വോസി, പരീക്ഷ അപേക്ഷ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾഹരിതവിദ്യാലയം റിയാലിറ്റിഷോ സംപ്രേഷണം ഡിസംബർ 23മുതൽകരിയര്‍ സര്‍വീസ് സെന്ററില്‍ അസിസ്റ്റന്റ്: ഡിസംബര്‍ 12വരെ അപേക്ഷിക്കാംസി-ഡാക്കിനു കീഴിൽ എംടെക് കോഴ്സുകൾ: നേരിട്ടുള്ള പ്രവേശനംകാർഷിക സർവകലാശാലയിൽ പിജി,പിഎച്ച്ഡി കോഴ്സുകൾ: അപേക്ഷ 6വരെസര്‍വകലാശാല അസിസ്റ്റന്റ്: 13 സര്‍വകലാശാലകളിലേക്ക് നിയമനംസ്‌പൈസസ് ബോര്‍ഡില്‍ 20ട്രെയിനി: എഴുത്ത് പരീക്ഷ നാളെഫോര്‍ച്ച് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോജക്ട് അസോസിയേറ്റ്: അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കുംസംസ്ഥാന സ്കൂൾ കായികമേളയിൽ ഇതുവരെ 4 മീറ്റ് റെക്കോർഡുകൾ: നേട്ടം പെൺകുട്ടികൾക്ക്

എസ്എസ്എൽസി ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ നാളെ സമാപിക്കും

Published on : January 16 - 2021 | 4:28 pm

തിരുവനന്തപുരം: ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച ‘ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്ലാസുകളിൽ എസ്എസ്എൽസി യുടെ ക്ലാസുകളിൽ നാളത്തോടെ പൂർത്തിയാകും. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയ മുഴുവൻ ക്ലാസുകളുടേയും സംപ്രേഷണം നാളെ അവസാനിക്കും. www.firstbell.kite.kerala.gov.in ൽ മുഴുവൻ ക്ലാസുകളും, അവയുടെ എപ്പിസോഡ് നമ്പറും, അധ്യായങ്ങളും ഉൾപ്പെടെ പോർട്ടലിയി ലഭ്യമാക്കിട്ടുണ്ട്. പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തിൽ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റൽ ക്ലാസുകളാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകൾ തിരിച്ചും സമയദൈർഘ്യം നൽകിയും കുട്ടികൾക്ക് വീണ്ടും എളുപ്പത്തിൽ കാണുന്നതിനായി പോർട്ടലിൽ പ്രത്യേകം ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി ആദ്യം മുതൽ പരീക്ഷക്ക്‌ സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളിൽ ഊന്നി ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പത്താംക്ലാസിന്റെ റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം നടത്തുമെന്ന് സി.ഇ.ഒ.കെ അൻവർ സാദത്ത് അറിയിച്ചു. ഞായറാഴ്ചയിലെ ആറു ക്ലാസുകളുടെ സംപ്രേഷണത്തോടെ ജനറൽ, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1166 ഡിജിറ്റൽ ക്ലാസുകളാണ് പത്താം ക്ലാസിന് മാത്രം ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിയത്.

0 Comments

Related News