തിരുവനന്തപുരം: സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ്, അപ്ലറ്റ് അതോറിറ്റി ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. വ്യവസായ, ഗവേഷണ മേഖലയിൽ ചുരുങ്ങിയത് 10 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 29 വരെയാണ് അപേക്ഷ സമർപ്പിക്കുവാൻ കഴിയുക. 3 വർഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്ക് www.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
