ന്യൂഡൽഹി: ഒമ്പതാം ക്ലാസ്സ് പ്രവേശന പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ച് നവോദയ വിദ്യാലയ സമിതി. ഫെബ്രുവരി 13ന് നടത്താനിരുന്ന പരീക്ഷ 24 ലേക്കാണ് മാറ്റിയത്. 13നും 16നും ഇടയിൽ പ്രായമുള്ള സർക്കാർ അംഗീകൃത സ്കൂളുകളിൽ നിന്ന് എട്ടാം ക്ലാസ്സ് വിജയിച്ച വിദ്യാർത്ഥികൾക്കാണ് പ്രവേശന പരീക്ഷ എഴുതാൻ അർഹതയുള്ളത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കും പരീക്ഷകൾ നടക്കുക. വിശദ വിവരങ്ങൾക്കും പരീക്ഷയുമായി സംബന്ധിച്ച സംശയങ്ങൾക്കും നവോദയ ഹെൽപ് ഡെസ്ക് നമ്പറായ 0210-2975754 എന്ന നമ്പറിൽ ബന്ധപ്പെടുക.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...