ന്യൂഡൽഹി: യു.പി.എസ്.സി. ക്ക് കീഴിൽ നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 400 തസ്തികകളിലെ ഒഴിവുകളിലേക്കാണ് അവസരം. അപേക്ഷകർ പ്ലസ്ടു പാസായവരായിരിക്കണം. അവിവാഹിതരായ പുരുഷൻമാർക്കു മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി ജനുവരി 19 വരെയാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും ഇന്ത്യൻ നാവിക അക്കാദമിയിൽ 30 ഒഴിവുകളുമാണുള്ളത്. ഏപ്രിൽ 18ന് പരീക്ഷകൾ നടക്കും. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.
അപേക്ഷകർക്ക് നിശ്ചിത ശാരീരികയോഗ്യതകളുണ്ടായിരിക്കണം. ആവശ്യമായ ഉയരം, ഭാരം, ശരീര അളവുകൾ എന്നിവ ഉൾപ്പടെയുള്ള വിശദവിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷയയക്കാം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...