തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി.സി.എസ്.എസ്. മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലോ (നവംബർ 2019) പരീക്ഷയുടേയും, 2019 പ്രവേശനം ഒന്നാം സെമെസ്റ്റർ എം.ഫിൽ ഫിലോസഫി (നവംബർ 2019) പരീക്ഷയുടെയും, സി.സി.എസ്.എസ്. 2017, 2018 പ്രവേശനം നാലാം സെമെസ്റ്റർ എം.എസ്.സി. എൻവയോൺമെന്റൽ സയൻസ് (ഏപ്രിൽ 2020) പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാം
കാലിക്കറ്റ് സർവകലാശാല 2008 സ്കീം 3,5 വർഷ എൽ.എൽ.ബി. ജനുവരി 2020 ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെയും പത്താം സെമെസ്റ്റർ ബി.ബി.എ, എൽ.എൽ.ബി ഓണേഴസ് നവംബർ 2020 റഗുലർ പരീക്ഷയുടേയും 2015 പ്രവേശനം ആറാം സെമെസ്റ്റർ മൂന്നു വർഷ എൽ.എൽ.ബി യൂണിറ്റിറി ഡിഗ്രി നവംബർ 2020 റഗുലർ പരീക്ഷയുടെയും ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 22 വരെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവകലാശാല 2019 പ്രവേശന രണ്ടാം സെമെസ്റ്റർ എം. സി. എ. ലാറ്ററൽ എൻട്രി ഡിസംബർ 2020 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 21 വരിയും 170 രൂപ പിഴയോടുകൂടി 23 വരിയും ഫീസടച്ച് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും 28 ന് മുൻപായി പരീക്ഷഭവനിൽ സമർപ്പിക്കണം.
പരീക്ഷ
കാലിക്കറ്റ് സർവകലാശാല 2014 സ്കീം മൂന്നാം സെമെസ്റ്റർ ബി.ടെ.ക്. നവംബർ 2019 റഗുലർ, സുപ്ലിമെന്ററി, ഇമ്പ്രൂവ്മെന്റ്, പരീക്ഷകളും 2009 സ്കീം മൂന്നാം സെമെസ്റ്റർ ബി.ടെ.ക്, പാർട് ടൈം ബി.ടെ.ക് നവംബർ 2019 സുപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 17 ന് ആരംഭിക്കും. അഫിലിയേറ്റഡ് കോളജുകളിലെ സി.ബി.സി.എസ്. – യു.ജി. 2019 സിലബസ് 2019 പ്രവേശനം രണ്ടാം സെമെസ്റ്റർ ബി. എസ്. ഡബ്ലിയു. ഏപ്രിൽ 2020 റഗുലർ പരീക്ഷ ഫെബ്രുവരി 8ന് ആരംഭിക്കും.