തിരുവനന്തപുരം: വിധവകളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച \’പടവുകൾ\’ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. അതത് ജില്ലകളിലെ ഐ.സി.ഡി.എസ് ഓഫീസുകൾ മുഖേനയാണ് ധനസഹായം ലഭ്യമാവുക. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയോ സർക്കാരിന്റെ കീഴിലുള്ള സർവകലാശാലകളിലോ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവർക്ക് മാത്രമേ പദ്ധതിയുടെ ഗുണം ലഭിക്കുകയൊള്ളു. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കവിയാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവയാണ് നൽകുക. സെമെസ്റ്റർ ഫീസ് ആണെങ്കിൽ വർഷത്തിൽ രണ്ട് തവണയും വാർഷിക ഫീ ആണെങ്കിൽ ഒറ്റ തവണയും പദ്ധതിയിലൂടെ ധന സഹായം ലഭ്യമാകും. അപേക്ഷകർ കൂടുതലായാൽ ജില്ലാ കലക്ടർ അധ്യക്ഷനായ സമിതി പരിശോധിച്ച് മുൻഗണന പട്ടിക തയ്യാറാക്കും. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് ധനസഹായം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസുമായി ബന്ധപ്പെടാം.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...