മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പശുശാസ്ത്ര പരീക്ഷയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പശുസംരക്ഷണത്തിനായി രൂപവത്കരിച്ച ഏജൻസിയായ രാഷ്ട്രീയ കാമധേനു അയോഗിന്റെ നേതൃത്വത്തിൽ പശു ശാസ്ത്രത്തിൽ പരീക്ഷ. ‘കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ എക്സാമിനേഷൻ’ എന്ന് പേരിട്ടിരിക്കുന്ന പരീക്ഷയിൽ പ്രൈമറി, സെക്കൻഡറി, കോളജ് തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. ജനുവരി 14 മുതൽ ഫെബ്രുവരി 20 വരെയാണ് ഓൺലൈൻ രെജിസ്ട്രേഷൻ. ഫെബ്രുവരി 25 നാവും പരീക്ഷ നടത്തുക. ഹിന്ദിയും ഇംഗ്ലീഷും കൂടാതെ 12 പ്രാദേശിക ഭാഷകളിലും പരീക്ഷയെഴുതാം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.

Share this post

scroll to top