തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളിലേക്ക് ഡേറ്റാ പ്രോസസറെ നിയമിക്കുന്നു. മെറ്റാഡേറ്റ തയ്യാറാക്കൽ, ഡേറ്റാ എൻട്രി നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയും, പ്രവൃത്തിപരിചയവും ഉള്ളവരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നത്. ബിരുദമാണ് യോഗ്യത. മലയാളത്തിൽ പ്രാവീണ്യവും, കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്. ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. റേറ്റ് കോൺട്രാക്ട് അനുസരിച്ച് പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി ആയിരിക്കും പ്രതിഫലം ലഭിക്കുക. 25 ന് വൈകിട്ട് അഞ്ചിനകം www.cdit.org എന്ന് ലിങ്ക് വഴി രജിസ്റ്റർ ചെയ്ത്, ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...