തിരുവനന്തപുരം: പോളിടെക്‌നിക് കോളജുകളില്‍ ഒഴിവുള്ള സ്‌പോര്‍ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള അഡ്മിഷന്‍ ജനുവരി 11ന് നടക്കും. അഡ്മിഷന് യോഗ്യരായവരുടെ ലിസ്റ്റ് അറിയുവാന്‍ www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 11ന് രാവിലെ 9.45 ന് SITTTR ന്റെ കളമശ്ശേരി ഓഫീസില്‍ എത്തണം. രാവിലെ 10 മുതല്‍ 11 വരെ രജിസ്‌ട്രേഷന്‍ നടത്തും.
