തിരുവനന്തപുരം: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽക വരുന്ന സ്കോളർഷിപ്പ് തുക വെട്ടി കുറയ്ക്കണം എന്ന തീരുമാനം സർക്കാർ തിരുത്തി. വിദ്യാർത്ഥികൾക്ക് കൊടുത്തിരുന്ന യാത്ര ചെലവ് ഇനത്തിലുള്ള 12000 രൂപ സ്കൂൾ തുറക്കാത്തതിനാൽ നൽകേണ്ടതില്ലെന്ന തീരുമാനമാണ് റദ്ദാക്കിയത്.
വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാന തല കോ-ഓർഡിനേഷൻ സമിതി കഴിഞ്ഞ നവംബറിലാണ് യാത്രാ ചെലവ് ഒഴിവാക്കണമെന്ന് തീരുമാനിച്ചത്. സ്കൂൾ തുറക്കാത്തതു കൊണ്ടു തന്നെ രക്ഷിതാക്കൾക്ക് ജോലിക്ക് പോകാൻ കഴിയാതെ അവരെ പരിചരിച്ച് വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നതും, ഓൺലൈൻ ക്ലാസുകൾക്കായി പണ ചെലവ് ഉള്ളതുമൊന്നും സമിതി പരിഗണിച്ചിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ തുകയും നൽകണമെന്ന ആവശ്യവുമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ സംഘടനകളായ പരിവാർ കേരളയും, പെയ്ഡും സർക്കാരിനു നിവേദനം നൽകി. കൂടാതെ മന്ത്രിമാരായ എ.സി മൊയ്തീൻ, കെ.കെ ശൈലജ, കെ.ടി ജലീൽ എന്നിവർ ഇക്കാര്യത്തിൽ ഇടപെടുകയും ചെയ്തു.
തദ്ദേശവകുപ്പ് ഡിസംബർ 24 ന് മന്ത്രി എ.സി മൊയ്തീന്റെ നിർദ്ദേശത്തെ തുടർന്ന് പുതിയ ഉത്തരവിറക്കിയെങ്കിലും സ്കൂൾ തുറക്കുമ്പോൾ യാത്രാ ചെലവ് നൽകാനാണ് ഇതിൽ പറഞ്ഞിരുന്നത്. തുടർന്ന് മന്ത്രി വീണ്ടും ഇടപെടുകയായിരുന്നു. അതിനുശേഷമാണ്
മുഴുവൻ സ്കോളർഷിപ്പ് തുകയും നൽകണമെന്ന് തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...