എറണാകുളം: പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഓഫീസുകളിൽ ഗ്രാജുവേറ്റ് /ഡിപ്ലോമ എൻജിനീയർ അപ്രന്റിസ് ഒഴിവുകളിൽ നിയമനം. 68 ഒഴിവുകളിലേക്കായി ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യുണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിലാണ് അവസരം. 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ നാല് വർഷത്തെ എൻജിനീയറിങ് ടെക്നോളജി ബിരുദം അതുമല്ലെങ്കിൽ മൂന്ന് വർഷത്തെ എൻജിനീയറിങ് ടെക്നോളജി ഡിപ്ലോമ എന്നിവയാണ് അടിസ്ഥാന യോഗ്യത. www.railteindia.com വഴി ജനുവരി 11 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
ഒരു വർഷമാണ് പരിശീലനം. ഈ കാലയളവിൽ ഗ്രാജുവേറ്റ് എൻജിനീയർക്ക് 14,000/- രൂപയും ഡിപ്ലോമ എൻജിനീയർക്ക് 12,000/- രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...