നാഷണൽ ഹെൽത്ത്‌ മിഷൻ കേരളയിൽ സ്റ്റാഫ്‌ നഴ്സ് കരാർ നിയമനം : ജനുവരി എട്ടിനകം അപേക്ഷിക്കാം

തിരുവനന്തപുരം : നാഷണൽ ഹെൽത്ത്‌ മിഷൻ കേരളയിൽ മിഡ്‌ ലെവൽ സർവീസ് പ്രോവൈഡേഴ്‌സ് (സ്റ്റാഫ്‌ നഴ്സ് ) തസ്തികയിലേക്ക് ജനുവരി 8 വരെ അപേക്ഷിക്കാം. 1603 ഒഴിവുകളിലേക്ക് കരാർ നിയമനമാണ്. ബി.എസ്സി നഴ്സിങ്/ജി.എൻ.എം എന്നിവയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയമാണ് അടിസ്ഥാന യോഗ്യത. ഒഴിവുകൾ നികത്തുന്നതിനായി പ്രത്യേകം റാങ്ക് പട്ടിക തയ്യാറാക്കും. ഒരാൾക്ക് ഒരു ജില്ലയിൽ മാത്രമേ അപേക്ഷിക്കാനാകൂ. ജില്ലാ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. യോഗ്യത, പ്രവർത്തി പരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും നിയമനം.വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top