തിരുവനന്തപുരം: എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിങ് ഡിസൈൻ കോഴ്‌സിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി യാണ് യോഗ്യത. അംഗീകൃത പഠന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പ്രാക്റ്റിക്കൽ, തിയറി ക്ലാസുകൾ നടത്തുക. ആറുമാസം വരെയാണ് കോഴ്‌സിന്റെ ദൈർഘ്യം. എൻ.എസ്.ഡി.സി അംഗീകാരമുള്ള കോഴ്‌സിന്റെ അപേക്ഷ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള ഓഫീസിൽ നിന്നും ലഭിക്കും. https://srccc.in/download എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ അയക്കേണ്ട വിലാസം: ഡയറകടർ സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ. തിരുവനന്തപുരം-33. കൂടുതൽ വിവരങ്ങൾക്ക് 0471 2325101, 2325102, www.srccc.in.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...