തിരുവനന്തപുരം: ഫീ -റീ ഇംബേഴ്സ്മെന്റ് സ്കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി അഞ്ച് വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് http://www.minoritywelfare.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക. ഒരു വര്‍ഷത്തെ കോഴ്സിന് 10,000 രൂപയും രണ്ടു വര്‍ഷത്തെ കോഴ്സിന് 20,000 രൂപയുമാണ് സ്കോളര്‍ഷിപ്പ് തുക. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2302090, 2300524 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...