തിരുവനന്തപുരം: വിവിധ എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നവജീവന്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. അര്‍ഹരായവര്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടെ വായ്പ അനുവദിക്കും. മുതിര്‍ന്ന പൗരന്മാരുടെ വിജ്ഞാനവും പ്രവൃത്തിപരിചയവും സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...