പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

പോളിടെക്‌നിക് ഡിപ്ലോമ മൂന്നാം സ്‌പോട്ട് അഡ്മിഷൻ: രജിസ്‌ട്രേഷൻ 24 മുതൽ 27 വരെ

Dec 23, 2020 at 7:59 pm

Follow us on


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ സ്‌പോട്ട് അഡ്മിഷൻ നടത്തും. ജില്ലാതലത്തിൽ നോഡൽ പോളിടെക്‌നിക് കേന്ദ്രീകരിച്ചാണ് പ്രവേശനം നടത്തുക. ഒരു ജില്ലയിലെ എല്ലാ പോളിടെക്‌നിക് കോളജുകളിലേക്കും (സ്വാശ്രയമുൾപ്പെടെ) ഉള്ള പ്രവേശനത്തിന് ആ ജില്ലയിലെ നോഡൽ പോളിടെക്‌നിക് കോളജിൽ ഹാജരായാൽ മതിയാവും. പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കില്ല.
അപേക്ഷകർക്ക് ഡിസംബർ 24 മുതൽ 27 വരെ അഡ്മിഷൻ വെബ്‌സൈറ്റിലെ \’Spot Admission Registration\” എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷകന് പരമാവധി രണ്ടു ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. നോഡൽ പോളിടെക്‌നിക് കോളജിൽ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 28, 29, 30, 31 തീയതികളിലായി നടത്തും. നിലവിൽ ലഭ്യമായ ഒഴിവുകൾ കോളജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ vacancy position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. രജിസ്റ്റർ ചെയ്യുമ്പോൾ ഓപ്ഷനുകൾ നൽകേണ്ടതില്ല. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാം. മൂന്നാം സ്‌പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അപേക്ഷകന് ഓരോ ജില്ലയിലേക്കുമുള്ള റജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഓരോ ജില്ലയിലേക്കും രജിസ്റ്റർ ചെയ്തവരിൽനിന്നും തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തും. ഓരോ ജില്ലയിലെയും സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് പരിശോധിച്ച് സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട നോഡൽ പോളിടെക്‌നിക് കോളജുകളിൽ ഹാജരാകണം. ഒന്നിൽ കൂടുതൽ ജില്ലകളിൽ ഹാജരാകാൻ ആഗ്രഹിക്കുന്നവർ നിശ്ചിത പ്രോക്‌സിഫോം പൂരിപ്പിച്ച് അപേക്ഷകന്റെയും രക്ഷാകർത്താവിന്റെയും ഒപ്പോടുകൂടി ഹാജരാക്കണം. അവർ സർട്ടിഫിക്കറ്റ്, ഫീസ് അടച്ച രസീത്, അഡ്മിഷൻ സ്ലിപ്പ് എന്നിവയുടെ പകർപ്പും ഹാജരാക്കണം. ഒരു അപേക്ഷകൻ ഒന്നിൽ കൂടുതൽ ജില്ലയിൽ അഡ്മിഷൻ നേടിയാൽ അവസാനം നേടിയ അഡ്മിഷൻ മാത്രമേ നിലനിൽക്കുകയുള്ളു. അതിനുമുൻപ് നേടിയ അഡ്മിഷൻ സ്വമേധയാ റദ്ദാകും.
അഡ്മിഷനിൽ പങ്കെടുക്കുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News