editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിവിധ പരീക്ഷകൾ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനം

പോളിടെക്‌നിക് ഡിപ്ലോമ മൂന്നാം സ്‌പോട്ട് അഡ്മിഷൻ: രജിസ്‌ട്രേഷൻ 24 മുതൽ 27 വരെ

Published on : December 23 - 2020 | 7:59 pm


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ സ്‌പോട്ട് അഡ്മിഷൻ നടത്തും. ജില്ലാതലത്തിൽ നോഡൽ പോളിടെക്‌നിക് കേന്ദ്രീകരിച്ചാണ് പ്രവേശനം നടത്തുക. ഒരു ജില്ലയിലെ എല്ലാ പോളിടെക്‌നിക് കോളജുകളിലേക്കും (സ്വാശ്രയമുൾപ്പെടെ) ഉള്ള പ്രവേശനത്തിന് ആ ജില്ലയിലെ നോഡൽ പോളിടെക്‌നിക് കോളജിൽ ഹാജരായാൽ മതിയാവും. പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കില്ല.
അപേക്ഷകർക്ക് ഡിസംബർ 24 മുതൽ 27 വരെ അഡ്മിഷൻ വെബ്‌സൈറ്റിലെ ‘Spot Admission Registration” എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷകന് പരമാവധി രണ്ടു ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. നോഡൽ പോളിടെക്‌നിക് കോളജിൽ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 28, 29, 30, 31 തീയതികളിലായി നടത്തും. നിലവിൽ ലഭ്യമായ ഒഴിവുകൾ കോളജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ vacancy position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. രജിസ്റ്റർ ചെയ്യുമ്പോൾ ഓപ്ഷനുകൾ നൽകേണ്ടതില്ല. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാം. മൂന്നാം സ്‌പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അപേക്ഷകന് ഓരോ ജില്ലയിലേക്കുമുള്ള റജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഓരോ ജില്ലയിലേക്കും രജിസ്റ്റർ ചെയ്തവരിൽനിന്നും തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തും. ഓരോ ജില്ലയിലെയും സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് പരിശോധിച്ച് സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട നോഡൽ പോളിടെക്‌നിക് കോളജുകളിൽ ഹാജരാകണം. ഒന്നിൽ കൂടുതൽ ജില്ലകളിൽ ഹാജരാകാൻ ആഗ്രഹിക്കുന്നവർ നിശ്ചിത പ്രോക്‌സിഫോം പൂരിപ്പിച്ച് അപേക്ഷകന്റെയും രക്ഷാകർത്താവിന്റെയും ഒപ്പോടുകൂടി ഹാജരാക്കണം. അവർ സർട്ടിഫിക്കറ്റ്, ഫീസ് അടച്ച രസീത്, അഡ്മിഷൻ സ്ലിപ്പ് എന്നിവയുടെ പകർപ്പും ഹാജരാക്കണം. ഒരു അപേക്ഷകൻ ഒന്നിൽ കൂടുതൽ ജില്ലയിൽ അഡ്മിഷൻ നേടിയാൽ അവസാനം നേടിയ അഡ്മിഷൻ മാത്രമേ നിലനിൽക്കുകയുള്ളു. അതിനുമുൻപ് നേടിയ അഡ്മിഷൻ സ്വമേധയാ റദ്ദാകും.
അഡ്മിഷനിൽ പങ്കെടുക്കുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

0 Comments

Related News