തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി 4 മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ ഉത്തരവ്. കോളജുകളും സർവകലാശലകളും രാവിലെ 8 30 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കണം. സർവകലാശാലകൾ, ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, ഫൈൻ ആർട്സ്, ലോ, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളജുകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാണ് ആദ്യം ക്ലാസുകൾ ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളിൽ എല്ലാ വിദ്യാർഥികൾക്കും ജനുവരി 4ന് ക്ലാസ് ആരംഭിക്കും. പാഠഭാഗങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ശനി പ്രവർത്തിദിനമാക്കും.
സാമൂഹിക അകലം പാലിക്കാൻ ക്ലാസുകൾ 2 ബാച്ചുകൾ ആക്കി തിരിക്കാം. ഒരു വിദ്യാർത്ഥിക്ക് പരമാവധി 5 മണിക്കൂർ ക്ലാസ് നൽകണം.
ക്ലാസ് മുറികൾ, ലാബ്, ഹോസ്റ്റൽ എന്നിവ വേഗം ശുചീകരിക്കണം. ഈ മാസം 28ന് അധ്യാപകർ കോളജുകളിൽ എത്തി ഇത് ഉറപ്പാക്കണം. 4 മുതൽ രണ്ട് ഷിഫ്റ്റുകളായിട്ടാകും കോളജുകൾ പ്രവർത്തിക്കുക. പകുതി കുട്ടികളെ മാത്രമാണ് ഒരേസമയം ക്ലാസിൽ അനുവദിക്കുക. കോളേജ് പ്രിൻസിപ്പൽമാരും അധ്യാപകരും അധ്യാപകേതര ജീവനക്കാരും 28 മുതൽ കോളജിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...