തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം

കോഴിക്കോട്: തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകളിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും) ഗോൾഡ് സ്മിത്ത്, ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ്, ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) എന്നീ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 2021 ജനുവരി 18. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ലഭ്യമാണ്.

Share this post

scroll to top