തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി തസ്തികയിലേക്ക് (കാറ്റഗറി നമ്പർ: 23/2020) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ 2021 ജനവരി 10ന് നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിളാണ് പരീക്ഷ നടക്കുക. ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഡിസംബർ 26 മുതൽ അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാർഥികൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഗ്ലൗസ്, ഫേസ് മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...