കോട്ടയം: 2019 ഒക്ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. (റഗുലര്‍/സപ്ലിമെന്ററി) എം.എസ് സി. ബയോഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ എം.എഡ്. 2020-22 ബാച്ച് (സി.എസ്.എസ്.) പ്രോഗ്രാമില്‍ എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. എം.ജി. സര്‍വകലാശാല ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായ എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 18നകം sps@mgu.ac.in എന്ന ഇമെയിലിലൂടെ അപേക്ഷ സമര്‍പ്പിക്കണം.