തിരുവനന്തപുരം: 2020-21 ടെലിവിഷന്‍ ജേണലിസം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ച് കെല്‍ട്രോണ്‍. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ജനുവരി 30നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം ksg.keltron.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരായിരിക്കണം അപേക്ഷകര്‍. 30 വയസിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. പ്രിന്റ്ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയില്‍ പരിശീലനം കൊടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8137969292 എന്ന നമ്പറില്‍ ബന്ധപ്പെടാം.

0 Comments