കാലിക്കറ്റ് സര്‍വകലാശാല സ്‌പോട്ട് അഡ്മിഷനും പരീക്ഷയും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലേതുള്‍പ്പെടെ വിവിധ സി.സി.എസ്.ഐ.ടി.കളിലെ എം.സി.എ., എം.എസ്.സി. കോഴ്സുകളില്‍ നിലവിലുള്ള ഓപ്പണ്‍, റിസര്‍വേഷന്‍ ഒഴിവുകളിലേക്ക് ഡിസംബര്‍ 17, 18 തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ അതാത് സെന്ററുകളില്‍ നടത്തും. സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം പകല്‍ 10 മണിക്കും ഒരു മണിക്കുമിടയില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്. റിസര്‍വേഷന്‍ കാറ്റഗറിയിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഹാജരാകാത്തപക്ഷം ഓപ്പണ്‍ കാറ്റഗറിയില്‍ നിന്നും പ്രവേശനം നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407417 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പരീക്ഷ

  1. കാലിക്കറ്റ് സര്‍വകലാശാല ഡിസംബര്‍ 29-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം 2016 പ്രവേശനം അവസാന വര്‍ഷ എം.എ., എം.എസ്.സി., എം.കോം. ഏപ്രില്‍/മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2021 ജനുവരി 15-ലേക്ക് മാറ്റി.
  2. ഡിസംബര്‍ 30-ന് ആരംഭിക്കാനിരുന്ന 2017 സിലബസ്, 2017 പ്രവേശനം, രണ്ടാം സെമസ്റ്റര്‍ രണ്ടു വര്‍ഷ ബി.എഡ്. ഡിഗ്രി ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2015 സിലബസ്, 2016 പ്രവേശനം രണ്ടാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 2015 സിലബസ്, 2015 പ്രവേശനം രണ്ടാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഡിഗ്രി 2019 ജൂണ്‍ സപ്ലിമെന്ററി പരീക്ഷയും മാറ്റി വെച്ചു.
  3. കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2016 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.സി., ബി.എസ്.സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.കോം., ബി.ബി.എ., ബി.എ. മള്‍ട്ടി മീഡിയ, ബി.സി.എ., ബി.കോം., ഓണേഴ്സ്, ബി.കോം. വൊക്കേഷണല്‍ സ്ട്രീം, ബി.എസ്.ഡബ്ല്യു., ബി.ടി.എച്ച്.എം., ബി.വി.സി., ബി.എം.എം.സി., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍, ബി.ടി.എഫ്.പി., ബി.ടി.എ. ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. ഫിലിം ആന്റ് ടെലിവിഷന്‍, ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്സല്‍ ഉലമ ഇന്‍ അറബിക് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഡിസംബര്‍ 18 വരെ നീട്ടി.

Share this post

scroll to top