സര്‍വകലാശാലകള്‍ക്ക്‌ എ.ഐ.സി.ടി.ഇ നിര്‍ദേശിച്ചതിനേക്കാള്‍ അധിക നിബന്ധന വെക്കാം; സുപ്രീം കോടതി

ന്യൂഡല്‍ഹി: സര്‍വകലാശാലകള്‍ക്ക്‌ എ.ഐ.സി.ടി.ഇ നിര്‍ദേശിച്ചതിനേക്കാള്‍ അധിക നിബന്ധനകള്‍ വെക്കാനാവില്ലെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി. എന്‍ജിനിയറിങ് കോഴ്‌സുകളുടെ അംഗീകാരത്തിന് എ.ഐ.സി.ടി.ഇ നിര്‍ദേശങ്ങള്‍ ചുരുക്കാനാവില്ലെങ്കിലും നിലവാരമുള്ള മാനദണ്ഡങ്ങള്‍ എടുക്കാന്‍ സര്‍വകലാശാലക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റാ സയന്‍സ് എന്ന പുതിയ കോഴ്‌സിന്റെ അംഗീകാരത്തിനായി എ.ഐ.സി.ടി.ഇ യിക്കും അഫിലിയേഷനുവേണ്ടി സര്‍വകലാശാലക്കും എറണാകുളത്തെ ജയ്ഭാരത് കോളജ് അപേക്ഷ നല്‍കിയിരുന്നു. കോഴ്‌സിന് എ.ഐ.സി.ടി.ഇ അനുമതിയും നല്‍കിയിരുന്നു എന്നാല്‍ സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളില്‍ അധിക സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതുമൂലം പുതിയ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ നിബന്ധനകള്‍ വെച്ച് ഉത്തരവിറക്കി. ഈ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെയാണ് സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.

Share this post

scroll to top