ന്യൂഡല്‍ഹി : നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സ് (എന്‍.സി.സി.എസ്.) 2021 മാര്‍ച്ച് സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാമിന് ഡിസംബര്‍ 24നകം അപേക്ഷ നല്‍കണം. phdadmission@nccs.res.in എന്ന ഇ-മെയില്‍ വഴി അസ്സല്‍ രേഖകള്‍ സഹിതം അപേക്ഷ അയക്കണം. അപേക്ഷയുടെ മാതൃക https://www.nccs.res.in/ എന്ന വെബ്‌സൈറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
യോഗ്യത
- ശാസ്ത്രമേഖലയിലെ ഒരുവിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ (പട്ടികജാതി/വര്‍ഗ/ ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം)/തുല്യ ഗ്രേഡ് പോയന്റ് ആവറേജോടെ മാസ്റ്റര്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
2. 2019 ഡിസംബറില്‍ നടത്തിയ ജെ.ഇ.ഇ.ബി, ഐ.എല്‍.എസില്‍ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം.