ന്യൂഡല്‍ഹി : അധ്യാപകര്‍, ജൂനിയര്‍ റെസിഡന്റ് എന്നീ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് എയിംസ് അപേക്ഷകള്‍ ക്ഷണിച്ചു. ഡല്‍ഹി,റായ്പൂര്‍,കല്ല്യാണി എന്നിവിടങ്ങളിലായി 384 ഒഴിവുകളാണുള്ളത്. അധ്യാപകമാരുടെ തസ്തികയിലേക്ക് 190 ഒഴിവുകളും, 194 ജൂനിയര്‍ റെസിഡന്റുമാരുടെയും ഒഴിവുകളാണുള്ളത്.
ഒഴിവുകള്‍
റായ്പൂര്‍
ഛത്തീസ്ഗഢിലെ റായ്പുര്‍ എയിംസില്‍ വിവിധ വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലായി 18 ഒഴിവുകളാണുള്ളത്. 11 മാസത്തേക്കാണ് നിയമനം. അവസാന തീയതി: ഡിസംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഡല്‍ഹി
ന്യൂറോറേഡിയോളജി- 2, ഓര്‍ത്തോപീഡിക്‌സ് (ട്രോമാ സെന്റര്‍)- 4, പീഡിയാട്രിക്‌സ് (കാഷ്വാലിറ്റി)- 5, സൈക്യാട്രി- 6, റേഡിയോളജി (ട്രോമാസെന്റര്‍)- 1, റേഡിയോ തെറാപ്പി- 6, റിയോമാറ്റോളജി- 2, ബ്ലഡ് ബാങ്ക്- 11, ഡെന്റല്‍ സര്‍ജറി + സി.ഡി. ഇ.ആര്‍.- 8, എമര്‍ജന്‍സി മെഡിസിന്‍- 76, എമര്‍ജന്‍സി മെഡിസിന്‍ (ട്രോമാകെയര്‍)- 12, സര്‍ജറി (ട്രോമാസെന്റര്‍- 31, ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി- 8, കാര്‍ഡിയാക് റേഡിയോളജി- 1, കാര്‍ഡിയോളജി- 1, കമ്യൂണിറ്റി മെഡിസിന്‍- 4, സി.ടി.വി.എസ്.- 1, ഡെര്‍മറ്റോളജി- 1, ഇ.എച്ച്.എസ്.- 3, ലാബ് മെഡിസിന്‍- 2, നെഫ്രോളജി- 3, ന്യൂറോളജി- 1, ന്യൂറോസര്‍ജറി (ട്രോമാ സെന്റര്‍)- 5. അങ്ങനെ മൊത്തം 194 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 10 നകം എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കണം.
കല്യാണി
പശ്ചിമ ബംഗാളിലെ കല്യാണിയിലെ എയിംസില്‍ 172 അധ്യാപക തസ്തികകളില്‍ ഒഴിവുകളുണ്ട്. പ്രൊഫസര്‍- 27, അഡീഷണല്‍ പ്രൊഫസര്‍- 22, അസോസിയേറ്റ് പ്രൊഫസര്‍- 31, അസിസ്റ്റന്റ് പ്രൊഫസര്‍- 69. കോളേജ് ഓഫ് നഴ്‌സിങ്ങിലെ ഒഴിവുകള്‍: പ്രൊഫസര്‍ കം പ്രിന്‍സിപ്പല്‍- 1, അസോസിയേറ്റ് പ്രൊഫസര്‍- 2, ലക്ചറര്‍ ഇന്‍ നഴ്‌സിങ്- 3, ട്യൂട്ടര്‍/ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍- 17. താല്‍പ്പര്യമുള്ളവര്‍ ജനുവരി നാലിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.