പ്രധാന വാർത്തകൾ
മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾകെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനംമലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യംപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശംഎസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരംഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷാ തിയതിയും പ്രവേശനവും

Dec 7, 2020 at 7:08 pm

Follow us on

കോട്ടയം : എം.ജി യൂണിവേഴ്‌സിറ്റി അഫ്‌ലിയേറ്റഡ് കോളേജുകളിലെ യു.ജി,പി.ജിയില്‍ ഡിസംബര്‍ നാലിന് നടക്കാനിരുന്ന പരീക്ഷാ തിയതികള്‍ പുന: ക്രമീകരിച്ചു.

പുതുക്കിയ പരീക്ഷാ തിയതികള്‍

 1. അഫിലിയേറ്റഡ് കോളജുകളിലെ ഒമ്പതാം സെമസ്റ്റര്‍ എല്‍.എല്‍.ബി. പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 18, 22 തീയതികളില്‍ നടക്കും. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.
 2. ഡിസംബര്‍ നാല്, ഏഴ്, ഒമ്പത്, 11 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (2016 മുതല്‍ 2018 വരെ അഡ്മിഷന്‍ സപ്ലിമെന്ററി/2015 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 17, 18, 21, 22 തീയതികളില്‍ നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.
 3. നവംബര്‍ 26, ഡിസംബര്‍ നാല്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 14, 15,16 തീയതികളില്‍ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.ബി.എ. (സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്), നാലാം സെമസ്റ്റര്‍ എം.ബി.എ.(2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 22, 2021 മാര്‍ച്ച് മൂന്ന്, ഡിസംബര്‍ 23, 2021 ഫെബ്രുവരി 22, 23, 24, 25, 26, മാര്‍ച്ച് 1, 2 തീയതികളില്‍ നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല.
 4. ഡിസംബര്‍ നാലിന് നടക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബിരുദം (പുതിയ സ്‌കീം 2019 അഡ്മിന്‍ റഗുലര്‍/2017, 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, റീഅപ്പിയറന്‍സ്), രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.കോം (2019 അഡ്മിഷന്‍ റഗുലര്‍-പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷകള്‍ ഡിസംബര്‍ 17ന് നടക്കും.
 5. ഡിസംബര്‍ നാലിന് നടക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ., എം.എച്ച്.എം., എം.എ.ജെ.എം.സി., എം.എസ്.ഡബ്ല്യൂ, എം.ടി.ടി.എം., എം.എസ് സി., എം.കോം. (സി.എസ്.എസ്. 2019 അഡ്മിഷന്‍ റഗുലര്‍-അഫിലിയേറ്റഡ് കോളജുകള്‍), രണ്ടാം സെമസ്റ്റര്‍ എം.എ., എം.സി.ജെ., എം.എച്ച്.എം., എം.എസ്.ഡബ്ല്യൂ, എം.ടി.എ., എം.ടി.ടി.എം., എം.എസ് സി., എം.കോം.(സി.എസ്.എസ്. 2016, 2017, 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2012, 2013, 2014, 2015 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 23ന് നടക്കും.
 6. നവംബര്‍ 26, ഡിസംബര്‍ നാല്, എട്ട് തീയതികളില്‍ നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 17, 21, 23 തീയതികളില്‍ നടക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പ്രോജക്റ്റ്/വൈവവോസി പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ആന്‍ഡ് നെറ്റ്വര്‍ക് ടെക്‌നോളജി (2018 അഡ്മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പ്രോജക്റ്റ് മൂല്യനിര്‍ണയം/വൈവവോസി പരീക്ഷയ്ക്ക് പിഴയില്ലാതെ ഡിസംബര്‍ 21 വരെയും 525 രൂപ പിഴയോടെ ഡിസംബര്‍ 22 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഡിസംബര്‍ 23 വരെയും അപേക്ഷിക്കാം.

സ്‌പോട് അഡ്മിഷന്‍

 1. മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ. സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍ കോഴ്‌സില്‍ എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 14ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ സ്‌പോട് അഡ്മിഷന് എത്തണം. മഹാത്മാഗാന്ധി സര്‍വകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. വിശദവിവരത്തിന് 0481-2731034 എന്ന നമ്പറില്‍ ബന്ധപ്പെടുക.
 2. സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫൗണ്ടേഷന്‍, റഗുലര്‍, ഈവനിങ് ട്രെയിനിങ് പ്രോഗ്രാം ഒഴിവുകളിലേക്ക് ഡിസംബര്‍ 16,17,18 തീയതികളില്‍ സ്‌പോട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ളവര്‍ അസല്‍/സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍, നിശ്ചിതഫീസ് എന്നിവ സഹിതം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ഓഫീസില്‍ എത്തണം. വിശദവിവരത്തിന് civilserviceinstitute@mgu.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷ ഫലം
2020 ഒക്ടോബറില്‍ നടന്ന പത്താം സെമസ്റ്റര്‍ ബി.ആര്‍ക്. (റഗുലര്‍,സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പ്രവേശനം

 1. എം.ജി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ഏകജാലകം വഴിയുള്ള ബിരുദാനന്തരബിരുദ പ്രവേശനത്തിന് ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഡിസംബര്‍ 15ന് വൈകിട്ട് 4.30നകം നിശ്ചിത സര്‍വകലാശാല ഫീസ് ഓണ്‍ലൈനായി അടച്ച് പ്രവേശനം ഓണ്‍ലൈനായി കണ്‍ഫേം ചെയ്യണം. സ്ഥിരപ്രവേശനം നേടുന്നവര്‍ കോളജുമായി ബന്ധപ്പെട്ട് നിശ്ചിത കോളജ് ഫീസടച്ച് പ്രവേശനം സ്ഥിരപ്പെടുത്തണം. നിശ്ചിതസമയത്തിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്‌മെന്റ് കണ്‍ഫേം ചെയ്യാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. കോളജുകള്‍ പ്രവേശനം കണ്‍ഫേം ചെയ്തതിന്റെ തെളിവായി നല്‍കുന്ന കണ്‍ഫര്‍മേഷന്‍ സ്ലിപ് സൂക്ഷിച്ച് വയ്ക്കണം. സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശന പരാതികള്‍ പരിഗണിക്കില്ല. ഡിസംബര്‍ 16ന് ഓപ്ഷന്‍ പുനക്രമീകരിക്കാനും ഒഴിവാക്കാനും അവസരം ലഭിക്കും.
 1. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ ബിരുദ പ്രോഗ്രാമുകളില്‍ നവംബര്‍ 25നു ശേഷം ഒഴിവുവന്ന സീറ്റുകളിലേക്ക് പ്രവേശനത്തിനായി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിലുള്‍പ്പെട്ടവര്‍ പ്രവേശന സാധ്യത അറിയുന്നതിനായി കോളജുമായി ബന്ധപ്പെടണം. ഒഴിവുള്ള സീറ്റിലേക്ക് സര്‍വകലാശാല റാങ്ക് പട്ടിക പ്രകാരം മെരിറ്റ്/സംവരണ തത്വങ്ങള്‍ പാലിച്ചാണ് പ്രവേശനം. ബിരുദ പ്രവേശന നടപടികള്‍ ഡിസംബര്‍ 15ന് പൂര്‍ത്തീകരിക്കും. ഇതിനു ശേഷം പ്രവേശനം അനുവദിക്കില്ല.
 2. ബി.എഡ്. പ്രവേശനത്തിന് മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാല ഫീസടച്ച് ഡിസംബര്‍ 11ന് വൈകിട്ട് നാലിനകം പ്രവേശനം കണ്‍ഫേം ചെയ്യണം. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്ട്‌മെന്റ് കണ്‍ഫേം ചെയ്യാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. കോളജുകള്‍ പ്രവേശനം കണ്‍ഫേം ചെയ്തതിന്റെ തെളിവായി നല്‍കുന്ന കണ്‍ഫര്‍മേഷന്‍ സ്ലിപ് സൂക്ഷിച്ച് വയ്ക്കണം. സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശന പരാതികള്‍ പരിഗണിക്കില്ല. ഒന്നും രണ്ടും അലോട്ട്‌മെന്റുകളില്‍ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ ഡിസംബര്‍ 11ന് വൈകിട്ട് നാലിനകം സ്ഥിരപ്രവേശനം നേടണം. മൂന്നാം അലോട്ട്‌മെന്റിനുശേഷം എസ്.സി., എസ്.ടി. വിഭാഗത്തില്‍ മാത്രമേ താല്‍ക്കാലിക പ്രവേശനം സാധ്യമാകൂ. മറ്റുവിഭാഗക്കാര്‍ക്ക് മൂന്നാം അലോട്ട്‌മെന്റിനുശേഷം താല്‍ക്കാലിക പ്രവേശനം അനുവദിക്കില്ല. ഒന്നാംസെമസ്റ്റര്‍ ബി.എഡ്. ക്ലാസുകള്‍ ഡിസംബര്‍ 14ന് ആരംഭിക്കും.

സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ എസ്.സി. വിഭാഗത്തില്‍ നാലും എസ്.ടി. വിഭാഗത്തില്‍ രണ്ടും സംവരണ സീറ്റൊഴിവുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാല അംഗീകരിച്ച ബി.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി., ബി.സി.എ. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് മുഖ്യവിഷയമായ ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത, ജാതി തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 15ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. വിശദവിവരത്തിന് ഫോണ്‍: 0481 2731037.

സെനറ്റ് തെരഞ്ഞെടുപ്പ്

മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റിലെ സര്‍വകലാശാല അധ്യാപകരുടെ മണ്ഡലത്തിലെ ഒരൊഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. സര്‍വകലാശാല വെബ്‌സൈറ്റിലും ഓഫീസിലും ലഭിക്കും.

\"\"

Follow us on

Related News