കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫോക്ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്ലോര്‍ 2020 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തുന്നു. എസ്.ടി., മുന്നോക്കവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള ഓരോ സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. മേല്‍പറഞ്ഞ വിഭാഗത്തില്‍പ്പെട്ട താല്‍പര്യമുള്ള അപേക്ഷകര്‍ ഡിസംബര്‍ 4-ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളുമായി പഠനവിഭാഗത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495901510 എന്ന നമ്പറില്‍ ബന്ധപ്പെടുക
പുനര്‍മൂല്യനിര്‍ണയ ഫലം
സി.യു.സി.ബി.സി.എസ്.എസ്., അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി., ബി.സി.എ. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല ഡിസംബര്‍ 4-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2011 സ്‌കീം, 2012 പ്രവേശനം പത്താം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്സ്, 2015 സ്‌കീം, 2015 പ്രവേശനം ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. മൂന്ന് വര്‍ഷ യൂണിറ്ററി ഡിഗ്രി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2021 ജനുവരി 11-ന് നടക്കും.