എം.ജി സര്‍വകലാശാല സ്‌പോട്ട് അഡ്മിഷനും സീറ്റൊഴിവും

കോട്ടയം : എം.ജി സര്‍വകലാശാല എം.എ. സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍ കോഴ്‌സിന് എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പ്പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ നാലിന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ സ്‌പോട്ട് അഡ്മിഷന് എത്തണം. മഹാത്മാഗാന്ധി സര്‍വകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2731034 എന്ന നമ്പറില്‍ ബന്ധപ്പെടാം.

മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സിലെ പി.ജി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 8 ന് രാവിലെ 11 മണിക്ക് നടക്കും. എം.എ. പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ്, പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ് എന്നീ പി.ജി. കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ നടക്കുക. എസ്.ടി വിഭാഗത്തിലാണ് ഒഴിവ്. യോഗ്യരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം എത്തണം. വിശദവിവരത്തിന് 0481 2731040 എന്ന നമ്പറില്‍ ബന്ധപ്പെടാം.

പരീക്ഷ തീയതി

  1. അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (റഗുലര്‍, സപ്ലിമെന്ററി 1. 2016 പുതിയ സ്‌കീം, (സ്റ്റാസ്) സപ്ലിമെന്ററി – 2016 അഡ്മിഷന്‍, ലാറ്ററല്‍ എന്‍ട്രി- 2017 അഡ്മിഷന്‍) പരീക്ഷയുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് (എം.സി.എ. 501) വിഷയത്തിന്റെ പരീക്ഷ ഡിസംബര്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചുവരെ നടക്കും.
  1. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ നാലാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി.(ഓണേഴ്‌സ്- സി.എസ്.എസ്.) പരീക്ഷകള്‍ ഫെബ്രുവരി 24ന് ആരംഭിക്കും. വിശദവിവരം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കും.
  2. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി.(ഓണേഴ്‌സ്- സി.എസ്.എസ്.) പരീക്ഷകള്‍ ജനുവരി 25ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസില്‍ ബന്ധപ്പെടുക.
  3. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി.(ഓണേഴ്‌സ്- സി.എസ്.എസ്.) പരീക്ഷകള്‍ ജനുവരി 11ന് ആരംഭിക്കും. വിശദവിവരം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കും.

എം.എഡ്. സീറ്റൊഴിവ്

എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസിലെ എം.എഡ്. പ്രോഗ്രാമിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. എസ്.ടി. വിഭാഗത്തില്‍ രണ്ടും എസ്.സി. വിഭാഗത്തില്‍ ഒരു സീറ്റുമാണുള്ളത്. ക്യാറ്റ് 2020 പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവര്‍ ഡിസംബര്‍ നാലിനകം sps@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കണം. യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വവരങ്ങള്‍ക്ക് 0481 2731042 എന്ന നമ്പറില്‍ ബന്ധപ്പെടാം.

എം.എസ് സി. സീറ്റൊഴിവ്
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.എസ് സി. കോഴ്‌സില്‍ എസ്.ടി. വിഭാഗത്തില്‍ രണ്ട് സീറ്റൊഴിവുണ്ട്. അര്‍ഹരായവര്‍ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി ഡിസംബര്‍ നാലിന് രാവിലെ 11ന് പഠനവകുപ്പില്‍ എത്തണം.

സിവിൽസർവീസ് ഇൻസ്റ്റിറ്റ്യൂട്ട്പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവേശനത്തിനായി നടത്തിയ ഇന്റർവ്യൂവിന്റെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം www.civilserviceinstitute.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഇ-മെയിൽ മുഖേന പ്രവേശന മെമ്മോ ലഭിക്കും.

പരീക്ഷ ഫലം

  1. 2019 ഓഗസ്റ്റിൽ നടന്ന മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്കീം സപ്ലിമെന്ററി -2015 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം.

2. 2020 ജൂലൈയിൽ ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിങ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share this post

scroll to top