തിരുവനന്തപുരം ; കോവിഡ് വ്യാപനം മൂലം ഓണ്‍ലൈന്‍ ക്ലാസുകളില്‍ മാത്രം ഒതുങ്ങിപോകുന്ന വിദ്യാര്‍ത്ഥികളെ ഹരിതസംരംഭകരാക്കാന്‍ \’ഹിതം ഹരിതം \’ പദ്ധതിയുമായി വി.എച്ച്.എസ്.ഇ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയില്‍ പരിശീലനം കൊടുത്ത് അവരവരുടെ വീടുകളിലിരുന്ന് സ്വയം ഹരിത സംരംഭകരാകാന്‍ സന്നദ്ധരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതിനായി കൃഷിയില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കും. അവര്‍ക്ക് കേരള സര്‍വകലാശാലയുടെ സഹായത്തോടെ സര്‍ട്ടിഫിക്കേഷനോടെ ഓണ്‍ലൈന്‍ പരിശിലനം കൊടുക്കും. ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് പരിശീലന പരിപാടി നടക്കുക. കേരളത്തിലെ പ്രഗത്ഭരായ കാര്‍ഷിക വിദഗ്ദ്ധര്‍ പരിപാടിയില്‍ പങ്കെടുക്കും. യൂണിവേഴ്സിറ്റി ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍ മേധാവി ഡോ. ജിജു പി. അലക്സ് നേതൃത്വം വഹിക്കും. 5000 ത്തോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഓണ്‍ലൈനായി പങ്കെടുക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യ ദിനത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബു. കെ വിദ്യാര്‍ഥികളോട് സംവദിക്കും.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...