ന്യൂഡല്‍ഹി: 2020- 21 അധ്യയന വര്‍ഷത്തില്‍ സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്‌സുകളില്‍ സംവരണം ഉണ്ടാവില്ലെന്ന് സുപ്രീം കോടതി. ഈ വര്‍ഷം സംവരണം ഇല്ലാതെ പ്രവേശനം നടത്താന്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. നേരത്തെ കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും സര്‍വീസില്‍ ഉള്ളവര്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്‌സുകളില്‍ സംവരണം നല്‍കി പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംവരണം ചോദ്യം ചെയ്തുള്ള നിരവധി ഹര്‍ജികള്‍ കോടതിയില്‍ എത്തി. ഈ ഹര്‍ജികളില്‍ അന്തിമ വാദം ഫെബ്രുവരിയില്‍ കോടതി കേള്‍ക്കും.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...