തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ എൻജിനിയറിങ് വിദ്യാർത്ഥികൾക്കുളള സൗജന്യ പാഠ്യപദ്ധതിയിൽ ഇപ്പോൾ ചേരാം. എൻജിനിയറിങ് കോഴ്‌സ് പൂർത്തിയാക്കാത്തവർ, പരീക്ഷയിൽ പരാജയപ്പെട്ടവർ. ചില വിഷയങ്ങളിൽ പരീക്ഷ എഴുതാനുളളവർ എന്നിവർക്കായാണ് പദ്ധതി. വിദ്യാർത്ഥികൾക്ക് സൗജന്യ താമസം, ഭക്ഷണം എന്നിവ നൽകും. മോഡൽ ഫിനിഷിങ് സ്‌കൂളും ഗിഫ്റ്റ് – സമുന്നതിയും പട്ടികജാതി – പട്ടികവർഗ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ മോട്ടിവേഷൻ, കൗൺസിലിംഗ് ക്ലാസ്സുകളും പഠനപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വിഷയത്തിൽ കുറഞ്ഞത് 50 മണിക്കൂർ ക്ലാസ്സും, മോഡൽ പരീക്ഷകളും വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും. ഫോൺ: 0471-2307733, 8547005050.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...