സിടെറ്റ് പരീക്ഷാകേന്ദ്രം മാറ്റാൻ നവംബര്‍ 26 വരെ സമയം

ന്യൂഡൽഹി: സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്‌ ) പരീക്ഷയുടെ കേന്ദ്രം മാറ്റാൻ ഈ മാസം 26വരെ സമയം. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് സി.ബി.എസ്.ഇയുടെ തീരുമാനം.2021 ജനുവരി 31ന് പരീക്ഷ നടക്കുമെന്നാണ് സൂചന. കഴിഞ്ഞ ജൂലൈയിൽ നടക്കേണ്ടിയിരുന്ന പരീക്ഷയാണ് കോവിഡിനെ തുടർന്ന് വൈകിയത്.

Share this post

scroll to top