നാലാം സെമസ്റ്റര്‍ പരീക്ഷകളില്‍ മാറ്റം: പുതിയ തിയതി 20 ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ യു.ജി. സി.യു.സി.ബി.സി.എസ്.എസ്. (ഏപ്രില്‍ 2020) ബി.വി.സി., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കോഴ്സുകളുടെ നവംബര്‍ 17-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പര്‍ VCM4C07 – E – Content Development (2015-16 Admission), BVC4C01-E-Content Development (2017-18 Admission) പേപ്പറുകളും ബി.എ. മള്‍ട്ടി മീഡിയയുടെ (റഗുലര്‍/എസ്.ഡി.ഇ.) നവംബര്‍ 18-ന് നിശ്ചയിച്ചിരുന്ന കോംപ്ലിമെന്ററി പേപ്പര്‍ BVC4C01-E-Content Development (2017-18 Admission) എന്ന പേപ്പറും നവംബര്‍ 20-ലേക്ക് മാറ്റി.
കാലിക്കറ്റ് സർവകലാശാല വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാസാല സി.യു.സി.എസ്.എസ്. എം.സി.എ. രണ്ട്, നാല് സെമസ്റ്റര്‍ ഡിസംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 27 വരെ അപേക്ഷിക്കാം. 2009, 2014 സ്‌കീം ഏഴാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട് ടൈം ബി.ടെക് ഏപ്രില്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കംട്രോള്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 30 വരെ അപേക്ഷിക്കാം. നോണ്‍ സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് പ്രീവിയസ് ഇയര്‍, റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് മെയ് 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മല്യനിര്‍ണയത്തിന് നവംബര്‍ 21 വരെ അപേക്ഷിക്കാം.